
പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ നിയമനം വൈകും. നിലവിലെ അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ.ജനീഷ് തന്നെ സ്ഥാനത്ത് തുടരും. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബര്‍ വരെയാവും ഒ ജെ ജനീഷ് തുടരുക. പിന്നീട് പുനഃസംഘടന വേണോ തെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി സംസ്ഥാന ആസ്ഥാനം നിര്‍മ്മിക്കുമെന്ന് ഒ.ജെ. ജനീഷ് ദേശീയ നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഘടനാ തലപ്പത്തേക്ക് അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത്, ബിനു ചുള്ളിക്കല്‍ എന്നീ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവില്‍ സര്‍പ്രൈസ് എന്‍ട്രിയായിരുന്നു ഒജെ ജനീഷ് നടത്തിയത്. തൃശൂര്‍ മാള സ്വദേശിയാണ് ഒജെ ജനീഷ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായിരുന്നു ജനീഷ്. തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തന മികവാണ് ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് എത്തിച്ചത്.
മുന്‍പ്, കെഎസ്യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

