
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണിക്ക് ഹിന്ദുത്വപ്രത്യയശാസ്ത്രം ജനങ്ങളെ അടിമ സമാനമായിട്ടാണ് കാണുന്നതെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രത്തിൽ നിലനിന്നിരുന്ന ബഹുസ്വര സമീപനത്തെ ഇല്ലാതാക്കി തങ്ങളുടെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾക്കാണ് അത് പ്രാമുഖ്യം കൊടുക്കുന്നതെന്നും കർഷകരെയും കർഷക തൊഴിലാളികളെയും അത് ലക്ഷ്യം വെക്കുന്നു. ലേബർ കോഡും കർഷ ബില്ലും, പൗരത്വ നിയമ ഭേദഗതിയും, SIR ഉം, ഉയർത്തി മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്നു. ദളിതരേയും ആദിവാസികളും മനുഷ്യരായി പോലും പരിഗണിക്കാത്ത ക്രിമിനൽ ഹിന്ദുത്വപ്രത്യയശസ്ത്രം മനുസ്മൃതി ഭരണഘടനയാക്കാനാണ് ശ്രമിക്കുന്നത് എന്നും പ്രശസ്ത ദളിത് ചിന്തകനും അംബേദ്കറിസ്റ്റുമായ കെ. അംബുജാക്ഷൻ പറഞ്ഞു.
സി പി ഐ (എം എൽ ) റെഡ് സ്റ്റാർ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വടകര ടൗൺ ഹാളിൽ ( കൃഷ്ണപ്പിള്ള നഗർ) “RSS പ്രത്യയശാസ്ത്രത്തിൻ്റെ മറങ്ങൾ : ജാതി വ്യവസ്ഥയും ഇ ശ്ളാമോഫോബിയയും ഉയർത്തുന്ന വെല്ലുവിളികളും ” എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: പി ജെ ജയിംസ് ആമുഖ പ്രഭാഷണം നടത്തി. ഡോ: സ്മിത പി കുമാർ
റസാഖ് പാലേരി എന്നിവർ സംസാരിച്ചു. എം.കെ ദാസൻ അധ്യക്ഷത വഹിച്ചു വി.എ ബാലകൃഷ്ണൻ സ്വാഗതവും
വേണുഗോപാലൻ കുനിയിൽ നന്ദിയും പറഞ്ഞു.

