
നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. 150 കോടി രൂപയുടെ ഉത്തരവ് ഇറക്കി. നേരത്തെ 104 കോടി രൂപ റിലീസ് ചെയ്തു. ബാങ്കിംഗ് കൺസോർഷ്യത്തിന്റെ പരിധിയിലുള്ള പണം മുഴുവൻ നൽകി.
പണം ഓണത്തിന് മുൻപായി ലഭിക്കും. ഹോർട്ടികൾച്ചർ മിഷൻ സംഭരിച്ച പച്ചക്കറിയുടെ പണം നൽകാൻ ഉണ്ട്. അത് ഈ മാസം തന്നെ സമ്പൂർണ്ണമായി കൊടുത്തു തീർക്കും. ഓണത്തിന് മുൻപേ കൊടുത്തു തീർക്കാനാണ് പരിശ്രമിക്കുന്നത്. നെല്ല് സംഭരണത്തിൽ മറ്റൊരു സർക്കാരും സ്വീകരിക്കാത്ത നടപടികൾ എടുത്തിട്ടുണ്ട്.
കതിർ പദ്ധതി വഴി ഓരോ സ്കൂളിനും 10000 രൂപ അനുവദിക്കും. ചുമതല ടീച്ചർമാരുടെ പരിശീലനം ഉടൻ ആരംഭിക്കും. ചേർത്തല സ്വദേശി ആദിത്യൻ വളർന്നുവരുന്ന കർഷക സംസ്കാരത്തിൻറെ പ്രതിനിധി. ആദിത്യന് വീട് വെച്ച് നൽകാനുള്ള ഉത്തരവാദിത്വം കൃഷിമന്ത്രി എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

