
പ്രമുഖനായ അധ്യാപകനും, ഗ്രന്ഥകാരനും, വിദ്യാഭ്യാസവിചക്ഷണനുമായ ശശികുമാർ പുറമേരിയെ വടകര ടൗൺ റോട്ടറി ക്ലബ് അധ്യാപകദിനത്തിൽ ആദരിച്ചു. സ്റ്റീഫൻ ഹോക്കിങ് ജീവചരിത്രം, സ്ഥലകാലങ്ങളുടെ മഹാമന്ത്രികൻ,ഇന്ത്യൻ ബഹുസ്വരത ഒരു നാട് അതിന്റെ കഥ പറയുന്നു,ഓർമ്മകളിൽ മഞ്ഞു പെയ്യുമ്പോൾ തുടങ്ങിയ മുപ്പതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഡി.പി. ഇ.പി, എസ്സ് എസ്സ്.എ എന്നീ വിദ്യാഭ്യാസ പ്രൊജക്ടുകളിൽ അധ്യാപക പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വടകര ടൗൺ റോട്ടറി പ്രസിഡന്റ് ബിജിത്ത്എം.കെ പൊന്നാടയണീച്ചു. സെക്രട്ടറി സരിത്ത് കുന്നത്ത് , വിദ്യാസാഗർ, ദീപു തുടങ്ങിയവർ പങ്കെടുത്തു.

