
ഒഞ്ചിയം : മികച്ച പഞ്ചായത്ത് തല യുവകര്‍ഷക അവാര്‍ഡ് ജേതാവ് ശ്രേയസും അച്ഛനും അമ്മയും അടങ്ങുന്ന അധ്യാപക കുടുംബം വിളയിച്ചത് നൂറ് മേനി . വെളളികുളങ്ങരക്കും ഓര്‍ക്കാട്ടേരിക്കും ഇടയില്‍ ചാറ്റുകുളത്തിന് സമീപം മുക്കാട്ട് ‘തണല്‍ ‘ വീട്ടിലാണ് എണ്‍പത് സെന്റ് സ്ഥലത്ത് നൂറോളം വൈവിധ്യമാര്‍ന്ന ഫലവൃഷങ്ങള്‍ വിളയിച്ചത് . സിന്തൂര്‍ ഉള്‍പ്പെടെ പതിനഞ്ച് ഇനം മാവുകള്‍ , നാല് ഇനം പ്ളാവ് , ഏഴിനം ജബോട്ടിക്കാബ , എട്ട് തരം ഡ്രാഗന് ഫ്രുട്ട് , മൂന്ന് തരം റംബുട്ടാന് , ചാമ്പ , പേര, ഞാവല്‍ ,അബിയു , സീതപ്പഴം തുടങ്ങിയ നാടനും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വില്ല്യാപ്പളളി എം.ജെ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകനായ ശ്രേയസ് വളര്‍ത്തി വിളവെടുക്കുന്നു. ഊരാളുങ്കല്‍ വി.വി സ്കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച മുരളീധരന്റെയും ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പിയിലെ അധ്യാപിക ഷീജയുടേയും മകനാണ് ശ്രേയസ് . പരമ്പരാഗത കാര്‍ഷിക കുടുംബത്തിലൂടെ ലഭിച്ച അറിവുകളാണ് ഇവരെ കൃഷിയിലേക്ക് നയിച്ചത് . മത്സ്യ കൃഷിയും കോഴി വളര്‍ത്തലും ഇതോടൊപ്പം ചെയ്യുന്നുണ്ട് . കര്‍ഷിക ദിനത്തില്‍ ഏറാമല പഞ്ചായത്ത് കൃഷി വകുപ്പ് മികച്ച യുവകര്‍ഷകനായി ശ്രേയസിനെ ആദരിച്ചിരുന്നു.
ബി.ആര്.സി.ഒഞ്ചിയം

