
മൊകേരി: എ കെ എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9 ൻ്റെ വിജയകരമായ നടത്തിപ്പിനായി കുന്നുമ്മൽ സബ് ജില്ലയിൽ സ്വാഗതസംഘം രൂപീകരിച്ചു. സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ്
റീന സുരേഷ് അധ്യക്ഷത വഹിച്ചു. സി പി ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ്, എ കെ എസ് ടി യു സംസ്ഥാന കൗൺസിലർ കെ പി പവിത്രൻ, സബ് ജില്ല സെക്രട്ടറി റഫീഖ് പൈക്കാട്ട്, ടി സുരേന്ദ്രൻ, ഒ പി അനിൽ, വി പി പ്രമോദ്, സി നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റീന സുരേഷ് (ചെയർപേഴ്സൺ ), ഒ പി അനിൽ, സി നാരായണൻ (വൈസ് ചെയർമാൻമാർ) റഫീഖ് പൈക്കാട്ട് (കൺവീനർ)വി പി നാണു, വി പി പ്രമോദ് (ജോയിൻ്റ് കൺവീനർമാർ)വി വി പ്രഭാകരൻ മാസ്റ്റർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

