
മുഖ്യമന്ത്രി വി ഡി സതീശന്റെ സ്പോണ്‍സേഡ് വിമാനയാത്ര വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആരുടെ സ്പോണ്സര്ഷിപ്പിലാണ് മംഗലാപുരത്തേക്കും മലപ്പുറത്തേക്കും ചാര്‍ട്ടേര്‍ഡ് വിമാനം പോയതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് എം വി ഗോവിന്ദന് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വരെ മുഖ്യമന്ത്രിയുടെ ഈ നടപടികളില്‍ എതിര്‍ക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ എന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. എന്നാല്‍ ഇത് തുടരുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. വലിയ അഴിമതിയുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്ത്തുചാര്ട്ടേര്ഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിലപാടുകളെ അതിശക്തമായി കേരളം എതിര്‍ക്കുകയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകാത്തതിനാല്‍ അദ്ദേഹം ഇറങ്ങിപ്പോകുകയാണ്. മുഖ്യമന്ത്രിയുടെ ഇത്തരം തെറ്റായ തീരുമാനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ എല്ലാ ജനങ്ങളും എതിര്‍ക്കും. ജനങ്ങള്‍ അദ്ദേഹത്തെ തിരുത്തണമെന്നും തിരുത്തുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.‘മുഖ്യമന്ത്രി സ്പോണ്സര് ആരെന്ന് പറയാത്തതെന്താണ്? എന്തെങ്കിലും ഇല്ലാതെ ഒളിച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ. എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട ചിലര്‍ പിടിക്കപ്പെട്ടപ്പോള്‍ അവര്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു. ഇത്തരം പല കാര്യങ്ങളിലുള്ള ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ മുഖ്യമന്ത്രി ഇതെല്ലാം തുറന്ന് പറയാന്‍ തയ്യാറാകണം’. എം വി ഗോവിന്ദന് പറഞ്ഞു.

