
വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങള്‍ ഉടനെ വിതരണം ചെയ്യണമെന്ന് വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു. സുരേശന് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി സേതുമാധവന്, പി ദിനേശന്, സെക്രട്ടരി പി ദിനേശന്, കെ സതീശന്, എം പ്രബോദ്ചന്ദ്രന്,ടി ജയപ്രകാശന്‍, വി എസ് ജോയ്, പി കെ ദേവദാസ്,ഇ ശിവദാസന്‍, അശോകന് കൊഴുക്കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

