
ചോറോട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മഠത്തും താഴക്കുനിയിൽ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിന് വേണ്ടി സഹായവുമായി മടപ്പള്ളി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗവും. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ആവണിയുടെ ചികിത്സക്ക് വേണ്ടി സ്വരൂപിച്ച സംഖ്യ ഹെഡ്മാസ്റ്റർ ഗഫൂർ കരുവണ്ണൂർ മാസ്റ്ററിൽ നിന്നും ചികിത്സ കമ്മിറ്റി ജനറൽ കൺവീനർ എൻ.ടി. ഷാജി ഏറ്റുവാങ്ങി കമ്മിറ്റി അംഗങ്ങളായ എം. അശോകൻ, പ്രസാദ് വിലങ്ങിൽ സ്കൂൾ അധ്യാപകരായ ഷൈനി, സുരേഷ് ബാബു , സുമേഷ്. എം, ജിനീഷ്. ടി. എം, ജിഷ.ടി.ടി എന്നിവർ പങ്കെടുത്തു.
