
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസ യാത്രകൾ നടത്തുന്നത് അപമാനകരമെന്ന് ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് പ്രസ്താവിച്ചു. തിരുമനയിൽ നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. മലയിൽ ബാലകൃഷ്ണൻ, മുണ്ടോളി രവി , കെ കെ ശ്രീജിത്ത്, മുട്ടുവിലങ്ങിൽ ബാബു എന്നിവർ സംസാരിച്ചു.

