
കെ. സുധാകരന് എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര് രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന് ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങളും വ്യാജ പോസ്റ്ററുകളും പ്രചരിപ്പിച്ചത്.

നേരത്തെ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സുധാകരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു ഇതിലെ ഉള്ളടക്കം.
