
കെ പി സി സി പ്രസിഡന്റ് മാറുമ്പോള് UDF കണ്വീനറും മാറുമോഎന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി മന്ത്രി സണ്ണി ജോസഫ്. എ ഐ സി സി നേത്യത്വം വലില്യ സമരമുഖത്താണുള്ളത്. അവരുമായുള്ള ചർച്ചയ്ക്ക് സമയപരിധിയുണ്ട്. എങ്കിലും കെ സി വേണുഗോപാലുമായി സംസാരിക്കുകയും ഖർഗെയെ കാണുകയും ചെയ്തിരുന്നു. പ്രസിഡന്റുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചുഅതേസമയം, കെ പി സി സി പ്രസിഡൻറ്റ് ആരാകുമെന്ന കാര്യത്തിൽ ഒരു ഒറ്റപേരിലേക്കെത്താൻ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഓണത്തിന് ശേഷം അന്തിമ തീരുമാനത്തിലേക്കെത്തി പ്രഖ്യാപനം ഉണ്ടാകുമെമെന്നായിരുന്നു നേരത്തെ ഹൈക്കമാൻഡ് നൽകിയിരുന്ന സൂചന എന്നാൽ അതുണ്ടായില്ല. പുതിയ പ്രസിഡന്റ് മറ്റ് മന്ത്രിസ്ഥാനങ്ങളോ അധിക ചുമതലകളോ ഇല്ലാത്ത ഒരു മുഴുവൻ സമയ അധ്യക്ഷൻ ആയിരിക്കണമെന്ന കർശന നിലപാടാണ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മുന്നോട്ട് വെച്ചിട്ടുള്ളത്. പുതിയ അധ്യക്ഷൻ സർക്കാരുമായി പൂർണ്ണമായി സഹകരിച്ചു പോകുന്ന ആളായിരിക്കണം എന്ന താല്പര്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളത്. കെ സി വേണുഗോപാലിന്റെ തീരുമാനവും നിർണായകമാകും.

