
സിഎംആര്‍എല്‍ – എക്സാലോജിക് കേസ് അട്ടിമറിക്കാന്‍ പിണറായി വിജയന് ശ്രമം നടത്തിയെന്ന് പൊതുപ്രവര്ത്തകന് കെഎം ഷാജഹാന്. വീണ ടി യും മുഹമ്മദ് റിയാസും അഴിമതി നടത്തി. വിഷയത്തില്‍ സിപിഐഎം വാദങ്ങള്‍ പൊളിഞ്ഞെന്നും കെ എം ഷാജഹാന് പറഞ്ഞു. കെഎം ഷാജഹാന്റെ പൊതുതാത്പര്യ ഹര്‍ജി ഫയലിലെടുത്തുകൊണ്ടാണ് കേസില്‍ എഫ്ഐആര്‍ ഇടാനുള്ള കോടതി ഉത്തരവ്.

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് കെഎം ഷാജഹന് ഉന്നയിച്ചത്. 25 കൊല്ലം സിപിഐഎമ്മിനെ ഏകാധിപതിയെ പോലെ കൊണ്ടു നടന്ന വിജയന് അഴിമതി നടത്തിയെന്ന് കോടതിയില്‍ തെളിഞ്ഞു. പിണറായി വിജയന് ഉളുപ്പില്ലാത്ത നേതാവ്. രാജി വച്ചു പോകില്ല. വി എസിന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സമരം ഏറ്റെടുത്ത അദ്ദേഹത്തിന്റെ ശിഷ്യനാണ് ഞാന്‍. ആ സമരം ഞാന്‍ മുഴുവനാക്കി. വിജയം വി എസിന് സമര്‍പ്പിക്കുന്നു. വിഎസ് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ സന്തോഷിച്ചേനെ – അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനും വിമര്‍ശനമുണ്ട്. ഇതുവരെ പറഞ്ഞിരുന്നത് തെളിവിന്റെ കണിക പോലും ഇല്ലെന്നാണ്. പിണറായിയെ ആക്രമിക്കാന്‍ എന്നാണ് പറഞ്ഞിരുന്നത്. പിണറായി വിജയനേയും മകളേയും രക്ഷിക്കാന്‍ ഉള്ള ശ്രമമാണ് നടന്നു കൊണ്ടിരുന്നത്. തെളിവുകളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചതിനുശേഷം ഇനിയെങ്കിലും പിണറായി വിജയന് എന്ന, പാര്‍ട്ടിയെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഏകാധിപതിയെ മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ലെങ്കില്‍ അന്ത്യം അതിഭീകരമായിരിക്കും – അദ്ദേഹം പറഞ്ഞു.

