
വടകര സെൻട്രൽ റോട്ടറി ക്ലബ്ബും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസ് ഹോസ്പിറ്റലും സംയുക്തമായി വടകര പുതുപ്പണം ചീനം വീട് യു.പി സ്കൂളിൽ വെച്ച് ദന്ത പരിശോധന ക്യാമ്പ് നടത്തി. 200 ൽ അധികം വിദ്യാർത്ഥികളെ പരിശോധിക്കുകയും , 30 ൽ പരം വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിൽസ നൽകുകയും ചെയ്തു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. രാജ്കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സിനു. എം.പി അധ്യക്ഷത വഹിച്ചു. ഡോ : രജനി ജോർജ് ദന്ത സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു . ബിജുന ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ലബ്ബ് മുൻ പ്രസിഡണ്ട് അഡ്വ : രാജൻ കായക്ക, പി.ടി.എ പ്രസിഡണ്ട് വിജു.എം.കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഡയറക്ടർ സഞ്ജയൻ എം.കെ നന്ദി അറിയിച്ചു.

