
മുക്കാളിയിൽ മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിച്ചനടപടി യാത്രാ ദുരിതത്തിലാക്കുന്നുവെന്നും കരാർ വർക്ക് ഏറ്റെടുത്ത അദാനി കമ്പനി റോഡ് പ്രവർത്തിയിൽ നിരുത്തരവാദിത്വം കാണിക്കുന്നത് ജനപ്രതിനിധികളുടെ
ഉത്തരവാദിത്വമില്ലായമയാണന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല ആരോപിച്ചു.മുക്കാളിയിൽ റോഡ് പ്രവർത്തി ഏറ്റെടുത്തഅദാനി കമ്പനി ഗ്രൂപ്പ് ജനങ്ങളുടെ ജീവനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസം സൃഷ്ടിക്കുന്നത് ഉത്തരവാദിത്വമില്ലായമയാണ് മുക്കാളിപ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊടി ശല്യവും ജർക്കിങ്ങും കാരണം ശ്വാസതടസ്സവും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ അത്യാഹിത ഹോസ്പിറ്റൽ കേസുകൾക്ക് വരെ ഗതാഗത ബുദ്ധിമുട്ട് അനുഭവിക്കുന്നു.കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ ആശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അവദൂത മാതാ ക്ഷേത്രത്തിനടുത്ത് രണ്ട് തവണ മണ്ണിടിഞ്ഞിരുന്നു.അതിനെ തുടർന്ന് ആമേഖലയിൽ നിർമ്മാണം പൂർത്തിയായാൽ മാത്രമേ മറ്റു സ്ഥലത്ത് നിർമ്മാണം നടത്താവൂ എന്ന് തീരുമാനം എടുത്തിരുന്നു.

ഈ വാക്കാണ് ഇപ്പോൾ കരാർ കമ്പനി ലംഘിച്ചത്. ഉപയോഗിച്ച് കൊണ്ടിരുന്ന റോഡ് ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ എസ് ഡി പി ഐ യുടെ നേതൃത്വ ത്തിൽനാട്ടുകാർ ചേർന്ന് തടഞതിനെതുടർന്ന് അവിടെ എത്തിയ അദാനി കമ്പനി ഉദ്യോഗസ്ഥർ എം എൽ എ പറഞ്ഞതിനെ തുടർന്നാണ് ഞങ്ങൾ പണി ഈ സൈഡിൽ ആരംഭിച്ചത് എന്നായിരുന്നു പറഞ്ഞത്. അപകടം നടക്കുമ്പോൾ ഷോ വർക്ക് നടത്തലല്ല ജനപ്രതിനിധികളുടെ ഉത്തരവാദിത്വം എന്ന് എം എൽ എ തിരിച്ചറിയണമെന്നും ഒരേ സമയം കോർപ്പറേറ്റ് താൽപര്യങ്ങൾകൊപ്പം നിൽക്കുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നാടകം ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ അവസാനിപ്പിക്കണമെന്നും അന്യായ മായ രീതിയിൽ റോഡ് വർക്ക് നടത്തുന്ന അദാനി കമ്പനിക്കെതിരെനിയമ നടപടി സ്വീകരിക്കണമെന്നും ജനദ്രോഹ നടപടി ക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷംസീർ ചോമ്പാല പറഞ്ഞു.

