
ശബരിമല തീർഥാടകർക്കായി കാനനപ്പാതയിൽ മുക്കുഴിയിലും സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും. തിരക്ക് നിയന്ത്രണം സംബന്ധിച്ച ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും തീരുമാനം. കോട്ടയം എരുമേലിയിൽ മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. തീർത്ഥാടകർക്ക് സുഗമമായ ദർശനം സാധ്യമാക്കുക എന്നതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ലക്ഷ്യം.ഓൺലൈൻ ബുക്കിംഗ് വഴി അനുവദിക്കപ്പെടുന്ന ദിവസം തന്നെ ഭക്തർ ദർശനം നടത്തണം. സ്പോട്ട് ബുക്കിംഗ് സൗകര്യം ദുരുപയോഗപ്പെടുത്തുരുത് എന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.മുക്കുഴിയിലും സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പാമ്പു കടിയേക്കുന്നവർക്ക് ചികിത്സാ സൗകര്യം ഉറപ്പുവരുത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ എല്ലാം ഭംഗിയായി പോകുന്നതായും യോഗം വിലയിരുത്തി.

