
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന് നേരെ സ്ത്രീവിരുദ്ധ പരാമർശം നടത്തി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ‘രാഹുൽ മാങ്കൂട്ടത്തിലിന്റേത് തീവ്രതയേറിയ പീഡനം’ എന്ന പരാമർശം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന്റെ പ്രസ്താവനയിലാണ് അടൂർ പ്രകാശ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അനുഭവിച്ചവർക്കേ തീവ്രത അളക്കാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

