
തിരുവനന്തപുരം: രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ . അതിന് കഴിയുന്നില്ലെങ്കിൽ സർക്കാർ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതെന്നും മുരളീധരൻ പറഞ്ഞു.

