
കോഴിക്കോട്: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ മാങ്കൂട്ടത്തിലെിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി. അടുത്ത നടപടിക്ക് വേണ്ടി കാത്തിരിക്കാം. കോണ്‍ഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമര്‍ത്തി പറയേണ്ട. അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രോബ്ലം ആണ്. കോണ്‍ഗ്രസ് പുറത്താക്കിയ ആളാണ്. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

