
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ കണക്ക് ചോദിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി. കൊല്ലം ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ UDF സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് കണക്കെടുപ്പ്. ആവണിശ്വരം APPMVHSS ലെ ഹെഡ്മിസ്ട്രസാണ് സ്കൂളിലെ പ്രിൻസിപ്പാൾ കൂടിയായ സ്ഥാനാർത്ഥിക്ക് വേണ്ടി പദവി ദുരുപയോഗം ചെയ്തത്. അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച ശബ്ദ സന്ദേശം അയച്ചത്. സ്ഥാനാർത്ഥിക്കുവേണ്ടി പണം നൽകണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് LDF പരാതി നൽകി.സ്കൂളിലെ പ്രിൻസിപ്പൽ മീര ടീച്ചർ കൊല്ലം ജില്ലാ പഞ്ചായത്തിലേയ്ക്ക് തലവൂർ ഡിവിഷൻ നിൽ നിന്ന് മത്സരിക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു കാണുമല്ലോ എന്നും നമ്മുടെ സ്കൂളിൽ നിന്ന് ഒരു സ്ഥാനാർഥി മത്സരിക്കു ന്ന സ്ഥിതിക്ക് ഇലക്ഷൻ ഫണ്ടിലേയ്ക്ക് സാമ്പത്തിക സഹായം ചെയ്യണം എന്നും അയച്ച സന്ദേശത്തിൽ ഉൾപ്പെടുന്നു. അതൊരു കടമയായി കണ്ട് സാമ്പത്തിക സഹായം ചെയ്യണം എന്നാണ് അറിയിച്ചത്. സന്ദേശത്തിനു ഒപ്പം ഗൂഗിൾ പേ നമ്പറും നൽകിയിട്ടുണ്ട്. തുക ഡിസംബർ 9 ആം തീയതി കൈമാറണമെന്നും പണം അയച്ചതിനു ശേഷം അതിന്റെ സ്ക്രീൻഷോട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

