ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

ഒരു കാരണവശാലും അനുവദിക്കില്ല. നിയമപരമായി തെറ്റാണ്. അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. .കൃത്യമായ അനുപാതത്തിൽ അല്ലെങ്കിൽ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന മരുന്നുകളാണ് ഇത്തരത്തിൽ നൽകുന്നതെന്നാണ് ലേക്ഷോർ ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ സ്മിത ജോയ് നൽകുന്ന മുന്നറിയിപ്പ്. മെഡിക്കൽ ഷോപ്പുകളിൽ 350 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പത്തിരട്ടി വില കൊടുക്കണമെന്ന് മാത്രം. 350 രൂപയുടെ മരുന്ന് 3000 രൂപയ്ക്ക് എന്തിന് വിൽക്കുന്നുവെന്ന് ചോദിച്ചപ്പോൾ വിൽപ്പനയെല്ലാം ബ്ലാക് മാർക്കറ്റ് വഴിയെന്നായിരുന്നു മരുന്നു ലോബിയുടെ ഉത്തരം.

