
വടകര: ഒന്നാം ക്ലാസ് മുതൽ ഹിന്ദി പാഠ്യ വിഷയമാക്കുക ഹിന്ദിക്ക് പിരീഡ് വർധിപ്പിക്കണമെന്നും ഹിന്ദി അധ്യാപക മഞ്ച് (എച്ച് എ എം) കോഴിക്കോട് ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024-25 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹിന്ദി അധ്യാപകരുടെ മക്കളെയും, ജില്ല തല ക്വിസ് മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. വടകര ക്രിസ് അവന്യുവിൽ വെച്ച് നടന്ന പതിനൊന്നാമത് ജില്ല സമ്മേളനം
സംസ്ഥാന ജോയിൻ സെക്രട്ടറി ഇ വി ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബിമൽ മുഖ്യ പ്രഭാഷണം നടത്തി. വിപിൻ മനാട്ട്, സുനിത ശ്രീനിവാസ് , വിജയ ,സി സുനീഷ് കുമാർ, രേഖ വാസുദേവൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സുനീഷ് കുമാർ സി (പ്രസിഡൻ്റ്), ആഷ്ലി ജെറാൾഡ്(സെക്രട്ടറി), രേഖ വാസുദേവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

