
കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പതിക്ക് പരോൾ. എം സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ. മൂന്ന് മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം കേസിലെ പ്രതികൾക്ക് ചട്ടപ്രകാരമല്ലാതെ പരോൾ അനുവദിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് വീണ്ടും പരോൾ അനുവദിച്ചുള്ള നീക്കം

