
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനുശേഷം ജോബ് തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരും കുറെ കാലമായി ഒന്നിച്ചായിരുന്നു താമസം. ഷേര്ലിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ലി ജോബിന്റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഷേര്‍ലി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനുശേഷം ജോബ് തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരും കുറെ കാലമായി ഒന്നിച്ചായിരുന്നു താമസം. ഷേര്ലിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ലി ജോബിന്റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

