
മുടപ്പിലാവിൽ : മുടപ്പിലാവിൽ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ഏറെ ത്യാഗം സഹിച്ച സഖാവ് വാരിയം വീട്ടിൽ ബാലക്കുറുപ്പിൻ്റെ പതിനൊന്നാം ചരമദിനത്തിൻ്റെ ഭാഗമായി മുടപ്പിലാവിൽ അംഗനവാടി ബ്രാഞ്ചിലെ തിരുവങ്ങോത്ത് മീത്തൽ വെച്ചു നടന്ന അനുസ്മരണ പൊതുയോഗം സി പി എം വടകര ഏരിയ കമ്മറ്റി അംഗം ആർ ബാലറാംഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ഇ രവികൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ , പി.പി ബാലൻ എന്നിവർ സംസാരിച്ചു.
പി കെ സജീവൻ സ്വാഗതം പറഞ്ഞു.

