
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം 100 ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക്. പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർനിയുടെ നീക്കം.
മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പഴയ അന്താരാഷ്ട്ര നിയമങ്ങൾ അവസാനിച്ചുവെന്നും കൂടുതൽ നീതിയുക്തമായ ഒരു ആഗോള സാഹചര്യം സൃഷ്ടിക്കാൻ ശക്തമായ സഖ്യങ്ങൾ ആവശ്യമാണെന്നും കാർനി വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം 100 ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക്. പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർനിയുടെ നീക്കം.

