ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.
റിയാദ് റീജ്യൻ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം വൈസ് മിനിസ്റ്റർ അമീർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.