
ന്ദി മാത്രം പഠിക്കുന്ന ഉത്തരേന്ത്യക്കാർക്ക് തമിഴ്നാട്ടിൽ കുറഞ്ഞ വരുമാനമുള്ള ജോലികൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നും, എന്നാൽ ദ്വിഭാഷാ നയം വഴി ഇംഗ്ലീഷ് പഠിക്കുന്ന തമിഴർ വിദേശങ്ങളിൽ ഉന്നത ജോലികൾ നേടുന്നുവെന്നും തമിഴ്നാട് മന്ത്രി എം ആർ കെ പനീർശെൽവം
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് തമിഴ്നാട് കൃഷിമന്ത്രി എം ആർ കെ പനീർശെൽവം നടത്തിയ പരാമർശം വിവാദമായി. കേന്ദ്ര-സംസ്ഥാന പോരിനും ഭാഷാ തർക്കത്തിനും ഇത് പുതിയ വഴിത്തിരിവ് നൽകി.
“ഹിന്ദി മാത്രം പഠിച്ച ഉത്തരേന്ത്യക്കാർക്ക് തമിഴ്നാട്ടിൽ തൊഴിലവസരങ്ങൾ കുറവാണെന്നും അവർ ചെറിയ ജോലികളിൽ ഒതുങ്ങിപ്പോകുന്നുവെന്നുമാണ്” മന്ത്രി പറഞ്ഞത്. എന്നാൽ തമിഴ്നാട്ടിലെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) പിന്തുടരുന്ന തമിഴ് കുട്ടികൾ ഇംഗ്ലീഷ് നന്നായി പഠിച്ച് അമേരിക്കയിലും ലണ്ടനിലും കോടികൾ സമ്പാദിക്കുന്ന ജോലികൾ ചെയ്യുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

