
വാണിമേൽ: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാണിമേലിൻ്റെ പൊതുപ്രവർത്തന രംഗത്ത് കക്ഷിരാഷ്ട്രിയ ചിന്തകൾക്കധീതനായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു കുഞ്ഞബ്ദുള്ള എന്ന് യോഗം അനുസ്മരിച്ചു
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജമാൽ കോരങ്കോട് സി.പി.സി ആലിക്കുട്ടി,എം.കെ ബാലൻ, ജലീൽ ചാലക്കണ്ടി, ബാലൻ മാമ്പറ്റ,കെ.കുഞ്ഞാലി മാസ്റ്റർ ,അശ്റഫ് കൊറ്റാല ,നങ്ങാണ്ടി സുലൈമാൻ, യു.കെ. അഷറഫ് മാസ്റ്റർ.ഷെബി ബി സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട് , ശശി .പി .എസ്,, അനസ് നങ്ങാണ്ടി കെ.പി.വിജയൻ, കെ.പി അബ്ദുള്ള തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു, ലത്തീഫ് കുണ്ടിൽ നന്ദി പറഞ്ഞു

