
പഠനത്തോടൊപ്പം കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുനതിനായി അഭിനയം, കടങ്കഥ, ചിത്രരചന എന്നിവയിൽ നടന്ന ജില്ലാ തല വിദ്യാരംഗം സർഗോത്സവം നവ്യാനുഭവമായി. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ 150 കുട്ടികളാണ് പുതുപ്പണം ചെട്ട്യാത്ത് യുപി സ്കൂളിൽ നടന്ന ശിൽപശാലയിൽ പങ്കെടുത്തത്. എഴുത്തുകാരനും റിട്ട. ഡിഡിഇയുമായ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ മനോജ് നാരായണൻ മുഖ്യാതിഥിയായി. സ്കൂൾ പ്രധാനാധ്യാപിക ടി അപർണ അധ്യക്ഷയായി. ബിജു കാവിൽ, പിടിഎ പ്രസിഡൻ്റ് വി വി രഗീഷ്, എംപിടിഎ ചെയർ പേഴ്സൺ വി ടി നജ്മ, ജില്ലാ സമിതി അംഗങ്ങളായ ആർ എം ശശി, വിനോദ് പാലങ്ങാട്, ജി കെ അശോകൻ, ഷീജ കുമാരി, നഞ്ജിഷ എന്നിവർ സംസാരിച്ചു. വിദ്യാരംഗം ജില്ല കോർഡിനേറ്റർ രഞ്ജിഷ് ആവള സ്വാഗതവും വടകര ഉപജില്ലാ കോഡിനേറ്റർ എം കെ ഷിബിൻ നന്ദിയും പറഞ്ഞു. മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
.
