
ഒഞ്ചിയം: ഇന്ത്യൻ റിപ്പബ്ലിക്ക് 76 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ 800 റിപ്പബ്ലിക് സദസ്സുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നാദാപുരം റോഡ് ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ലൈബ്രറി നേതൃത്വത്തിൽ നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ്സിൽ ”ഇന്ത്യൻ റിപ്പബ്ലിക്കിനെ ആർക്കാണ് പേടി?” എന്ന വിഷയത്തിൽ പ്രശസ്ത കവിയും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ പി എൻ ഗോപികൃഷ്ണൻ പ്രഭാഷണം നടത്തി.
റിപ്പബ്ലിക് സദസ്സിൽ വെച്ച് നഫീസത്തുൽ മിസ്രിയയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘ഇടവേളകൾക്ക് ശേഷം ‘ പി. എൻ. ഗോപികൃഷ്ണൻ പ്രകാശനം ചെയ്തു. ടി. പി. ബിനീഷ് പുസ്തകം ഏറ്റുവാങ്ങി. സീന. കെ. പി. പുസ്തകപരിചയം നടത്തി. കെ. പി. പ്രീജിത്ത് കുമാർ (എക്സി. മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ) ,
സി.രാജൻ മടപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു. നഫീസത്തുൽ മിസ്രിയ തൻ്റെ കാവ്യജീവിതത്തെ കുറിച്ച് സംസാരിച്ചു.
ആണ്ടിമാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ സെക്രട്ടറി കെ.എം സത്യൻ അധ്യക്ഷത വഹിച്ചു.
വി.പി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ടി കെ സോമൻ നന്ദി രേഖപ്പെടുത്തി.

