
ഓർക്കാട്ടേരി – ലയൻസ് ക്ലബ്ബിന്റെ നെത്രതുത്തിൽ കുടുംബ സംഗമവും, ആദരിക്കൽ ചടങ്ങും സെപ്റ്റംബർ 6–തിയ്യതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓർക്കാട്ടേ രി മണപ്പുറം കെ കുഞ്ഞിരാമകുറുപ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ലയൺ ടി എൻ കെ പ്രഭാകരൻ സ്വാഗതവും, അധ്യക്ഷനായ് ലയൺ ശശിധരൻ വി പി (ക്ലബ്ബ് പ്രസിഡന്റ് ) യും. ഉദ്ഘാടനം ശ്രീ പപ്പൻ നരിപ്പറ്റ (പ്രശസ്ത സിനിമാ സംവിധായകൻ ) നിർവഹിച്ചു. ചടങ്ങിൽ ലയൻസ് ക്ലബ് ചാർട്ടേഡ് മെമ്പർമാരായ Ln. Dr. വി. കുമാരൻ, Ln. RK രാജനെയും സോൺ ചെയർ പേർസണായ Ln. അജിത് പാലയാട്ട് പൊന്നാടയും, മോമെന്റൊവും നൽകി ആദരിച്ചു. സമൂഹത്തിലെ നാനാ തുറകളിലെ വിശിഷ്ട വ്യക്തികളായവരെയും ആദരിച്ചു. IT Start up ശ്രീ നിർമൽ നമ്പ്യാർ, ശ്രീ രഞ്ജിത്ത് ഏറാമല, ഷീബ പി വി. വള്ളികാട്, അമൽ കൃഷ്ണ തൊട്ടുങ്കൽ എന്നിവരെ ക്ലബ് പ്രസിഡന്റ് ശശിധരൻ വി പി
പൊന്നാടണിയിച്ചു ആദരിച്ചു.

Ln. സുഹാന സനത് MJF(റീജിയണൽ ചെയർ പേർസൺ ), Ln. അജിത് പാലയാട്ട് MJF (സോൺചേയർപേർ സൺ ) ആശംസകളർപ്പിച്ചു. Ln. രാംദാസ് FBS കോർഡിനേറ്റർ ഫാമിലി ബെനിഫിറ്റി സ്കീം വിവരണം നൽകി. Ln. ദാമോദരൻ നാദാപുരം (ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ) ഓ റി യെന്റെഷൻ ക്ലാസ്സെടുക്കുകയും തിരുവോണംനാളിലെ പൂക്കള മത്സരർഥികൾക്ക് സമ്മാനദാനവും നിർവഹിച്ചു. തുടർന്ന് ഓണ സദ്യയും, കലാകായിക പരിപാടിയും, ഗാനമേളയും ഉണ്ടായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ Ln. മനോജ് കെ പി. നന്ദി പറഞ്ഞതോടുകൂടി പരിപാടിക്ക് സമാപനം കുറിച്ചു. ചാരിറ്റി പ്രവർത്തനം മുഖമുദ്രയാക്കി മാറ്റിയ ഓർക്കാട്ടേരി ലയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി ശ്രീ പപ്പൻ നരിപറ്റയുടെ ഉദ്ഘാടനപ്രസംഗത്തിൽ പ്രശംസിക്കുകയും അഭിനധിക്കുകയും ചെയ്തു

