
വടകര: മേപ്പയിൽ ഗണപതി ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും.
ഉത്സവത്തിൻ്റെ തുടക്കമായി ചൊവ്വാഴ്ച കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് അന്നദാനം നടക്കും. വൈകിട്ട് അഞ്ചിനാണ് കൊടിയേറ്റം. രാത്രി താലപ്പൊലിക്ക് ശേഷം 10.30 ന് നൃത്ത സന്ധ്യ പരിപാടി അരങ്ങേറും.
രണ്ടാം ദിവസം താലപ്പൊലിക്ക് ശേഷം നവോദയ കലാവേദി അവതരിപ്പിക്കുന്ന ‘ചിലമ്പൊലി’ പരിപാടി അരങ്ങിലെത്തും.
മൂന്നാം നാൾ വൈകിട്ട് സോപാന സംഗീതവും 9.00 മണിക്ക് താലപ്പൊലിയും ഉണ്ടാകും. 10.30 ന് ‘ദ്രൗപതി’ നൃത്തശിൽപം, 12.00 ന് വടകര വരദയുടെ നാടകം ‘ഇരുട്ടിൻ്റെ ആത്മാവ് ‘എന്നിവയും അരങ്ങേറും.
നാലാം ദിവസമായ ഞായറാഴ്ച കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത്, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പൂക്കലശം വരവുകൾ എന്നിവയും താലപ്പൊലി എഴുന്നള്ളത്തും നടക്കും. തുടർന്ന് ഒരു മണിക്ക് മെഗാ മ്യൂസിക്കൽ ലൈവ് പരിപാടി.
അഞ്ചാം ദിവസം
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇളനീർ വരവുകൾ, പൂക്കലശം വരവ്, മഞ്ഞൾപ്പൊടി എഴുന്നള്ളത്ത് എന്നിവയും തുടർന്ന് താലപ്പൊലി എഴുന്നള്ളത്തും നടക്കും.

