
ഓർക്കാട്ടേരി ഏറാമല പഞ്ചായത്ത് ശലഭോത്സവം നടത്തി. വി കെ കെ നമ്പ്യാർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറുവയിൽ മൂസ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ജസീല, രമ്യ കണ്ടിയിൽ,എൻ. ഉദയകുമാർ,വി. കെ. സുജിത് കുമാർ അസി.സെക്രട്ടറി ടി കെ. മൂസ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

