
ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഒഡിഷയിലാണ് സംഭവം. കാണ്ഡമാൽ ജില്ലയിലെ ബെൽഗറിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു അയൽജില്ലയായ കാലാഹണ്ടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ് വനംവകുപ്പിന്റെ നടപടി. ആനയുടെ ജഡം കുഴിച്ച് മൂടിയ സംഭവത്തിൽ അന്വേഷണത്തിൽ വലിയ രീതിയിലുള്ള വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്

