
വടകര :എക്സ് സൈസ് റേഞ്ച് ഓഫീസ് വടകര വിമുക്തി പദ്ധതിയുടെ ഭാഗമായി പുത്തൂർ കനവ് റസിഡൻസ് അസ്സോസിയേഷന്റെ സഹകരണത്തോടെ ലഹരിക്കെതിരെ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു.നഗരസഭാ ചെയർ പേഴ്സൺ പി കെ ശശി സംഗമം ഉൽഘാടനം ചെയ്തു.കനവ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അജിത്ത് കെ ടി കെ അധ്യക്ഷത വഹിച്ചു.”കുടുംബ ജീവിത വിദ്യാഭ്യാസം”എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്സ് സൈസ് ഇൻസ്പെക്റ്റർ ഷാജി വി വി ക്ലാസ്സെടുത്തു.നഗരസഭാ കൗൺസിലർമാരായ സുനിത രാജീവൻ,എം സുരേഷ്ബാബു എന്നിവർ സംസാരിച്ചു.കനവ് സെക്രട്ടറി അഡ്വ.ലതിക ശ്രീനിവാസ് സ്വാഗതവും,ട്രഷറർ ടി ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

