
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്തു ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പറയുന്നത്. വിജിലൻസ് കോടതി പറഞ്ഞ കാര്യങ്ങളാണ് തങ്ങൾ പറഞ്ഞതെന്ന് കെ ബാബു പറഞ്ഞു. തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പറഞ്ഞത് തങ്ങളല്ല. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ ഒരാളെ ജയിലിൽ ഇടുന്നത് നിയമവിരുദ്ധമാണ് എന്നാണ് പറഞ്ഞത്. ജയിലിൽ കിടന്ന പ്രതികളെല്ലാം 90 ദിവസം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. ഇത് സർക്കാർ വീഴ്ചയാണെന്ന് കെ ബാബു തുറന്നടിച്ചു.
ന്ത്രി രാജി വെയ്ക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ പ്രതിപക്ഷത്തിന് ധൈര്യമില്ല. അവിശ്വാസ പ്രമേയം കൊണ്ട് വന്നാൽ പ്രതിപക്ഷം തുറന്നു കാട്ടപ്പെടും. അഞ്ചു വർഷത്തിനിടയിൽ മന്ത്രിമാർക്കെതിരെ ഒരു അഴിമതി ആരോപണം ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു.
ഞങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ഈ മന്ത്രിസഭയിൽ ആരും അഴിമതി കാട്ടില്ലെന്നു പ്രതിപക്ഷത്തിന് തന്നെ അറിയാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇന്ന് 5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുകയാണ്. നിങ്ങൾ പറഞ്ഞ വീടുകൾ അല്ല. നിങ്ങൾക്ക് എന്തുകൊണ്ട് പിരിച്ച പണം കൊണ്ട് പാവപ്പെട്ടവർക്ക് വീട് വച്ചുകൊടുക്കാൻ സാധിച്ചില്ല. ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട നിരുത്തരവാദപരമായി പെരുമാറുന്ന പ്രതിപക്ഷമാണ് ഈ നിയമസഭയ്ക്ക് അകത്ത് ഉണ്ടായതെന്ന് മന്ത്രി രൂക്ഷമായി വിമർശിച്ചു.
തന്ത്രി ക്കുറ്റക്കാരൻ ആണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ല. സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതിക്ക് മുകളിലുള്ള സുപ്രീംകോടതി ആണോ വിജിലൻസ് കോടതിയെന്ന് മന്ത്രി പി രാജീവ് ചോദിച്ചു. ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത് എന്നത്. അതിനു മുകളിലാണ് വിജിലൻസ് കോടതിയുടെ പരാമർശം വന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് ചോദിച്ചത് ഹൈക്കോടതിയാണെന്ന് മന്ത്രി ഓർമിപ്പിച്ചു.

