
കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ സ്വദേശി രഞ്ജൻ ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പുതുവൈപ്പിൽ നിന്ന് കടലിലലേക്ക് പോകുന്നതിനിടെ മത്സ്യബന്ധന ബോട്ട് മുങ്ങുകയായിരുന്നു.6 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ സെൻ്റ് സേവ്യർ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിൻ്റെ ഒരു ഭാഗം മുങ്ങിയതോടെ 5 മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രഞ്ജന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ രഞ്ജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

