
പൊൻമേരി പറമ്പിൽ: ഒമാനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്താൽ നിര്യാതനായ ദീപക്കിൻ്റെ മരണവാർത്തയറിഞ്ഞ അച്ചമ്മ ലീലയും ഹൃദയാഘാതത്താൽ നിര്യാതയായി. വ്യാഴാഴ്ച രാത്രിയാണ് ദീപക് ഒമാനിൽ മരിച്ചത് ശനിയാഴ്ച രാവിലെ 9 മണിയോടെ വാർത്തയറിഞ്ഞ അച്ഛമ്മ ലീല (78) കുഴഞ്ഞുവീഴുകയായിരുന്നു..ലീലയുടെ മകൻ ഓട്ടോ ഡ്രൈവറായ ദിനേശൻ്റെ മകനാണ് ദീപക്ക് (38) . ഭാര്യ സുചിത്ര ചന്ദ്രൻ (കാഞ്ഞിരപ്പള്ളി) അമ്മ പ്രേമ- സഹോദരി ആതിര.
ലീലയുടെ ഭർത്താവ് പരേതനായ കൃഷണൻ (തലശ്ശേരി)

