
കൊച്ചി വൈറ്റിലയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരന് മർദനം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മൂന്നംഗ സംഘത്തിൻ്റെ മർദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.
വൈറ്റിലയിലെ കടയിലാണ് സംഭവമുണ്ടായത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ മർദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

