
ഉള്ളിയേരി : അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ഉള്ളിയേരി എം ഡിറ്റ് പോളിടെക്നിക് കോളേജ് NSS യൂണിറ്റ് 282 & 289 ഉള്ളിയേരി മാമ്പൊയിൽ ഹെൽത്ത് സെന്ററിന് സമീപം കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
മിഥുൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 8ാം വാർഡ് മെമ്പർ അജീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബഹു: ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് മുഖ്യാതിഥിയായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനുപമ ജോയിന്റ് പ്രോഗ്രാം ഓഫീസർ റീജ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു ഋഷി സ്വാഗതവും അഭിജിത്ത് പടിക്കൽ നന്ദിയും പറഞ്ഞു.

