
ആലപ്പുഴ: ഭാര്യയ്ക്ക് മെസ്സേജുകൾ അയക്കുകയും പ്രണയാഭ്യാർത്ഥന നടത്തുകയും ചെയ്ത അയൽവാസിയെ ക്രൂരമായി ആക്രമിച്ച് ഭർത്താവ്. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി. 28-കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശം ഭാര്യയുടെ ഫോണിൽ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണമുണ്ടായത്. കൊമ്മാടിയിലെ ടൗണിൽ വച്ചാണ് യുവാവിനെ ആക്രമിച്ചത്.
ചക്കുപറമ്പ് സ്വദേശിയാണ് പ്രതി. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

