
ഓർക്കാട്ടേരി :വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റിയുടെ റംസാൻ വിഷു പടക്ക വിപണി ഓർക്കാട്ടേരി ടൗണിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംഘം പ്രസിഡണ്ട് കെ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം വിജയൻ ,സെക്രട്ടറി കെ അനീഷ് കുമാർ ഭരണ സമിതി അംഗങ്ങളായ കുന്നോത്ത് ചന്ദ്രൻ, കെ കെ ബാലകൃഷ്ണൻ,കെ പി വിനോദൻ, കെ പവിത്രൻ, അസിസ്റ്റൻറ്റ് സെക്രട്ടറി സുമിത്ത് ലാൽ,എം പ്രേമൻ,കെ ദിഷിരാജ് എന്നിവർ സംസാരിച്ചു.

