
നാദാപുരംഇടതുപക്ഷ ജനാധിപത്യമുണണിയുടെ വിജയം സുനിശ്ചിതമാക്കാൻ നാദാപുരം നിയോജകമണ്ഡലത്തിലെ കലാ സാംസ്കാരിക പ്രവർത്തകർ രംഗത്തിറങ്ങാൻ പുരോഗമ കലാ സാഹിത്യ സംഘം നാദാപുരം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം തീരുമാനിച്ചു. ടി പി കണാരൻ സ്മാരക ഹാളിൽ നടന്ന സംഗമം പുരോഗമ കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സജിത്ത്കുമാർ പൊയിലു പറമ്പത്ത് അധ്യക്ഷനായി. എ കെ പീതാംബരൻ ,വി രാജീവ് , എന്നിവർ സംസാരിച്ചു. മണ്ഡലം കൺവീനർ സി രാഗേഷ് സ്വാഗതം പറഞ്ഞു. ഫോക് ലോർ അക്കാദമി അവാർഡ് നേടിയ പ്രേമൻ ഗുരുക്കൾ , കൃഷ്ണ പ്രിയ , സുഗതകുമാരി അവാർഡ് നേടിയ ഒ കെ ശ്യാമള എന്നിവരെ എം കെ മനോഹരൻ പൊന്നാടയണിച്ച് ആദരിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിൽ കലാ ജാഥ , ലഘുനാടകം , ഗാന സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

