
വടകര: പതിയാരക്കര ശ്രീ വെള്ളറങ്കോട് പരദേവതാ ക്ഷേത്രം തിറമഹോൽസവത്തിന് നാടൊരുങ്ങി. ഏപ്രിൽ ഒന്നിന് ആരംഭിച്ച് ആറിന് മഹോത്സവം സമാപിക്കും. ഏപ്രിൽ ഒന്ന് മുതൽ മൂന്നു വരെ വൈകീട്ട് കലാപരിപാടികൾ അരങ്ങേറും. ഏപ്രിൽ ഒന്നിന് ബുധനാഴ്ച രാവിലെ മഹാഗണപതി ഹോമത്തോടെ ഉത്സവം ആരംഭിക്കും. ഉച്ചക്ക് 12.30 മുതൽ മൂന്ന് മണിവരെ ഉത്രൂട്ട് (അന്നദാനം) നടക്കും. വൈകീട്ട് 7.30ന് മാതൃസമിതി നേതൃത്വത്തിൽ മഞ്ജീരധ്വനി എന്ന പേരിൽ നൃത്ത സംഗീത രാവ് അരങ്ങേറും. ഏപ്രിൽ രണ്ടിന് വൈകീട്ട് 7.30ന് നാദലാസ്യം എന്ന പേരിൽ സംഗീത നൃത്ത വിരുന്ന് അവതരിപ്പിക്കും. ഏപ്രിൽ മൂന്നിന് വൈകീട്ട് 7.30ന് ലക്ഷ്മണരേഖ എന്ന നാടകം ഉണ്ടായിക്കും. ഏപ്രിൽ നാലിന് വൈകീട്ട് 6.15ന് കൊടിയേറ്റം നടക്കും. ഏപ്രിൽ അഞ്ചിന് വൈകീട്ട് നാലിന് ഇളനീർവരവും രാത്രി 11ന് തണ്ടാൻ വരവും നടക്കും. ഏപ്രിൽ ആറിന് രാവിലെ 8ന് അഴിമൂറിത്തിറ, 9.30ന് നാട് വലം വെക്കൽ. വൈകീട്ട് 3.30ന് വാളകം കൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

