
എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് പക്ഷത്തിന് മതനിരപേക്ഷതയെ കുറിച്ച് പറയാൻ അവകാശമില്ല. കേരളത്തിലെ തീവ്രവാദ ശക്തികൾക്ക് പിന്തുണ നൽകുന്ന നിലപാടുകളാണ് എൽഡിഎഫ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ:ദിലീപിന്റെ ഓർക്കാട്ടേരിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ മതേതര കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്ന ആർ.എം.പി.ഐ പൂർണ്ണമായും മുസ്ലിം ലീഗിന് കീഴ്പ്പെട്ടു. എൽഡിഎഫും യുഡിഎഫും തീവ്രവാദ സംഘങ്ങളുടെ വലയിൽ അകപ്പെട്ടിരിക്കുകയാണ് അതുകൊണ്ടാണ് ഇപ്പഴും വികസനം ചർച്ച ചെയ്യാതെ വോട്ട് ബാക് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത്. എൻഡിഎ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നെണ്ടെന്നും, കേരളത്തിന്റെ രാഷ്ട്രീയത്തിൽ എൻഡിഎ നിർണായക ഘടകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻഡിഎ കൺവീനർ വിജയ്ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ പി, വടകര മണ്ഡലം പ്രിയങ്ക സിപി, കൗൺസിലർമാരായ ശ്രീകല വി എൻ,സിന്ധു പി കെ ,ജില്ലാ ജനറൽ സെക്രട്ടറി ജയ്കിഷ്, സംസ്ഥാന സമിതി അംഗം പി എം അശോകൻ, പ്രീത, സദാനന്ദൻ ആയടത്തിൽ, എം സി അശോകൻ തുടങ്ങിയവർ സംസാരിച്ചു.

