
വനിതാ സംവരണത്തിൽ ഏകപക്ഷീയമായ ഭേദഗതികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി.വനിതാ സംവരണ ബിൽ സംബന്ധിച്ച കത്ത് എല്ലാ എംപിമാർക്കു കിട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് 50 ശതമാനം വനിത സാന്നിധ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭയിലേക്കുള്ള അംഗസംഖ്യ 63 മുതൽ 65 വരെ വർധന ഉണ്ടാകും. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 200 അധികം സീറ്റുകളുടെ വർദ്ധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിൽ പാർലമെന്റ് സമ്മേളനം വിളിക്കേണ്ട ആവശ്യം എന്താണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു. സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രതിപക്ഷം അറിയണം ഭരണഘടന ഭേദഗതിയുടെ ഉദ്ദേശം എന്താണെന്ന് പ്രതിപക്ഷം അറിയണം, മുൻകൂറായി അംഗങ്ങളെ അറിയിക്കേണ്ടതാണ് അത് നൽകിയിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിൽ മേൽക്കൈ ഉണ്ടാകും, ഈ സീറ്റ് വർദ്ധനവിലൂടെ വലിയ രീതിയിലുള്ള ഭാരം സംസ്ഥാനങ്ങൾക്ക് വരാൻ പോകുന്നു. ലോക്സഭാ അംഗസംഖ്യ 543 ൽ നിന്ന് 816 ആയി ഉയരുമ്പോൾ എല്ലാ സർക്കാരുകളുടെയും അംഗസംഖ്യ വർദ്ധിക്കുകയാണ്. 2024 ൽ ഈ ബിൽ നടപ്പാക്കാമായിരുന്നു. എന്നാൽ മൂന്നുവർഷം ഈ ബില്ലിൻമേൽ അടയിരുന്നു. സംയുക്ത സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

