
വടകര: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 89 കുട്ടികളും മികച്ച റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കി. 99.6 ശതമാനം മാർക്ക് നേടി ഹിഫ ഫാത്തിമയാണ് ഒന്നാം സ്ഥാനത്തുള്ളത്. 22 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കി. അൻവി ഷിജു (98.6%) രണ്ടാം സ്ഥാനത്തും ചിന്മായി പി, ആശ്മിത് സിറാജ് (ഇരുവർക്കും 98.2%) എന്നിവർ മൂന്നാം സ്ഥാനക്കാരുമയി. 36 കുട്ടികൾ എല്ലാം വിഷയങ്ങളിലും 90% നു മേലെ മാർക്കു നേടിയതും ശ്രദ്ധേയമാണ്. 43 പേർ ഡിസ്റ്റിങ്ഷൻ മാർക്കും 10 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സ് മാർക്കും നേടി.

