
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പി വി അന്‍വര്‍. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
‘ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്നു.ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓള് ഇന്ത്യ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ എന്ന സ്ഥാനം ഞാന്‍ രാജിവെക്കുന്നതായും,തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര – ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കാനും,ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.ബാക്കി കാര്യങ്ങള്‍ അല്പസമയത്തിനകം നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും.’, അന്‍വര്‍ കുറിച്ചു.

