
മൈത്രി റെസിഡന്റ്സ് അസോസിയേഷൻ 8-o വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും, ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ തട്ടോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുരേഷ്ബാബു കെ പി അധ്യക്ഷനായി. ഏറാമല ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജസീല വി കെ മുഖ്യ അഥിതിയായിരുന്നു. കെ പി അശോകൻ (സെക്രട്ടറി) സ്വാഗതവും, വരവ് ചിലവ് കണക്ക് ജയൻ സാരംഗും (ട്രഷറർ) അവതരിപ്പിച്ചു. വനജ വി കെ നന്ദിയും പറഞ്ഞു. ടി.എൻ.കെ.ശശീന്ദ്രൻ ,ശിവദാസ് കുനിയിൽ, രവീന്ദ്രൻ വി കെ, ടി എൻ കെ പ്രഭാകരൻ, പി പി കെ രാജൻ, സുഗുണ ഇ.കെ, എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
ഭാരവാഹികളായി വനജ വി കെ (പ്രസിഡന്റ്), ഉഷ വട്ടക്കുനി (സെക്രട്ടറി)സുഗുണ ഇ കെ (ട്രഷറർ) വൈസ് പ്രസിഡൻ്റുമാരായി ടി എൻ കെ പ്രഭാകരൻ, രവി വി കെ , അരുൺ കുമാർ, എന്നിവരും ജോയിൻ്റ് സെക്രട്ടറിമാരായി ജയൻ സാരംഗ് , ശിവദാസ് കുനിയിൽ, ജയകുമാർ പി പി . കെ എന്നിവരെയും തെരഞ്ഞെടുത്തു.

